2010, ജനുവരി 13, ബുധനാഴ്‌ച

അസ്തമയനൊമ്പരം

ന്യുയോര്‍ക്കിലേക്ക് പറക്കുന്ന വിമാനത്തില്‍ അയാള്‍ ഇരിക്കുകയാണ്. പത്തിരുപത് മണിക്കൂറുകള്‍ കഴിയുമ്പോള്‍ അയാള്‍ ഭാര്യയുടെയും മക്കളുടെയും അടുതെതും. അവരെ ഉടന്‍ കാണാന്‍ കഴിയുമെന്നുള്ള സന്തോഷതിന്‍റെ നിമിഷങ്ങള്‍ ഉള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും നാട്ടില്‍ നിന്നും അമ്മയെ വിട്ടു പോരുന്നതിലുള്ള വേദന ഹൃദയത്തില്‍ നീര് പിടിച്ചു പൊങ്ങി വന്നു. വിമാനത്തിലെ പതുപതുപ്പ് ഉള്ള ചെയറില്‍ ഇരിക്കുമ്പോള്‍ അയാളുടെ നെറ്റിയില്‍ വിയര്‍പ്പിന്റെ ചെറു നനവ് പടര്‍ന്നിരുന്നു. അതിനുള്ളിലെ എ സി യുടെ തണുപ്പിലും അയാള്‍ കത്തിയെരിയുക ആയിരുന്നു. അഗാതമായ കുറ്റ ബോധത്താല്‍ അയാള്‍ നെടുവീര്‍പ്പ് ഇട്ടു. ബാല്യകാല സ്മ്രിതികളിലെക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ അമ്മയുടെ ചുണ്ടുവിരളില്‍ കൈ കോര്‍ത്ത്‌ പിടിച്ച നടക്കാന്‍ പഠിക്കുന്ന കാലത്തിന്റെ അവ്യെക്തമായ ഓര്‍മ്മകളുടെ നിഴല്‍ രൂപങ്ങള്‍ അദ്ദേഹത്തിന്റെ മനസിന്റെ കോണില്‍ തെളിഞ്ഞുവന്നു. 
ഉള്ളിന്റെ ഉള്ളില്‍ അദ്ദേഹം എന്തല്ലാമോ തന്നോടുതന്നെ അപ്പോള്‍ പുലംബുവാന്‍ തുടങ്ങി... അമ്മ നല്‍കിയ സ്നേഹത്തിന്റെ ചൂടുപാല്‍ കുടിച്ച ഞാന്‍ വിശപ്പടക്കി. അമ്മയെന്നെ സ്നേഹ മാറിടത്തില്‍ ചേര്‍ത്ത് കിടത്തി ഉറക്കി. വാത്സല്യ പേമാരിയില്‍ കുളിപ്പിചെടുത്തു. പുഞ്ചിരി പൂക്കള്‍ കളിയ്ക്കാന്‍ തന്നു. അനാഥത്വത്തിന്റെ തീപ്പോള്ളലെല്‍ക്കാതെ ഒക്കത്തിരുത്തി. അമ്മയുടെ താരട്ടുപാട്ടുകള്‍ എനിക്ക് കിടന്നു ഉറങ്ങുവാനുള്ള ഊഞ്ഞാല്‍ മെത്തയായിരുന്നു. അമ്മയുടെ ശ്വാസം എന്‍റെ ശ്വാസം ആയിരുന്നു. എന്‍റെ കരച്ചില്‍ കേട്ട് അമ്മ ഓടി അടുത്തു. എന്‍റെ വിസര്‍ജനം കണ്ടു ഓടി ഒളിച്ചില്ല. ഒരു അര്‍ദ്ധനിമിഷം പോലും എന്‍റെ നിഴലെങ്കിലും കാണാതിരിക്കുന്നത് അമ്മയുടെ ഇടനെഞ്ഞിന്റെ വിങ്ങല്‍ ആയിരുന്നു. അര്‍ത്ഥങ്ങളും വാക്കുകളും ഇല്ലാത്ത എന്‍റെ ഭാഷ മനസിലായിരുന്നത് അമ്മയ്ക്ക് മാത്രം ആയിരുന്നു.
 ഞാന്‍ വളര്‍ന്നുകൊണ്ടിരുന്നു. മുട്ടിന്മേല്‍ ഇഴയാന്‍ തുടങ്ങി. പിന്നെ പിച്ചവെച്ചു നടന്നു. കൈ കാലുകള്‍ക്ക് നീളം വെച്ചു. പൊക്കം കൂടി. നടന്നും ഓടിയും കളിയ്ക്കാന്‍ തുടങ്ങി. വീഴുമ്പോള്‍ താങ്ങായും വിശക്കുമ്പോള്‍ അപ്പമായും അമ്മ അരികിലെത്തി ആശ്വസിപ്പിച്ചു. വസ്ത്രം അലക്കി ഉണക്കി ധരിപ്പിച്ചു. ഓരോ ഉരുളകളായി ചോറ് വാരിതന്നു. തെറ്റും ശരിയും ചൂണ്ടികാണിച്ചു. അറിവ് പകര്‍ന്നു തന്നു. അക്ഷരം പഠിപ്പിച്ചു. പഠിച്ചു ഉറങ്ങി വീഴുമ്പോള്‍ കോരിയെടുത്ത് കട്ടിലില്‍ കിടത്തി.
ഫ്ലയ്റ്റ് എപ്പോഴോ പറന്നു തുടങ്ങിയത് അയ്യാള്‍ അറിഞ്ഞിരുന്നില്ല. അത് ഉയരങ്ങളെ കീഴടക്കി ആകാശത്തെ കീറി മുറിച്ചു നീങ്ങികൊണ്ടിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം പത്തു ദിവസത്തേക്ക് അദ്ദേഹം നാട്ടില്‍ വന്നു മടങ്ങുകയായിരുന്നു. അമ്മയെ കാണാനായിരുന്നു എത്തിയത്. വൃദ്ധ സദനത്തിലെ ഒരു മുറിക്കുള്ളില്‍ കുഴംപുകളുടെയും മരുംമുകളുടെയും മധ്യത്തില്‍ ഇരിക്കുന്ന പഴയ രൂപം. കാഴ്ചയും കേള്‍വിയും കുറഞ്ഞിരിക്കുന്നു. മുടിയിഴകള്‍ മുക്കാലും നര വീണിരിക്കുന്നു. കൈ കാലുകള്‍ക്ക് ബലക്ഷയം. വെച്ചുവേച് നടക്ക്കുന്നതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും വീഴാം. മോനെ എന്നുള്ള ആ വിളി. ആ വിളിക്ക് മാത്രമാണ് ഇന്നും മാറ്റം സംബവിക്കാത്തത്. ആ വിളിയുടെ പിന്നില്‍ അയാളെ വല്ര്തികൊണ്ട് വരുവാന്‍ ചിലവിട്ട തന്‍റെ അമ്മയുടെ ആയുസ്സ് മുഴുവനും അടങ്ങിയിരുന്നു. വൃദ്ധ സദനത്തില്‍ അമ്മയുടെ അരികിലിരുന്നു ആ വിളി ഒന്നുകൂടി കേട്ടപ്പോള്‍ അയാള്‍ അമ്മയുടെ ഒക്കതിരുക്കുന്ന കുഞായിട്ടു വീണ്ടും ചെറുതായി.
കോളേജില്‍ നിനും വരാന്‍ താമസിക്കുമ്പോള്‍ വേവലാതിയുടെ നീളമുള്ള വഴിയിലേക്ക് നോക്കി അമ്മ നില്‍ക്കുമായിരുന്നു. പിന്നെ വിവാഹം കുടുംബം കുഞ്ഞുങ്ങള്‍ വിദേശ ജോലി ഇതെല്ലം കൂടികുഴഞ്ഞപ്പോള്‍ തന്‍റെ മനസിന്റെ അരികില്‍ നിന്നും അമ്മ എപ്പോഴാണ് വിസ്മ്രിതിയുടെ ചവറ്റുകൊട്ടയില്‍ വീനുപോയതെന്നു അയാള്‍ ഓര്‍ത്തു.
വാര്‍ധക്യത്തില്‍ കൂടെ കാണുമെന്നും മരികുമ്പോള്‍ അരികെ ഉണ്ടാകുമെന്നും അമ്മ ആശിചിട്ടുണ്ടാവില്ലേ? പാടുപെട്ടു വളര്‍ത്തിയ ഏക മകന്‍ ഭാവിയില്‍ മറന്നു പോകുമോ എന്നും അമ്മ ഒര്തുണ്ടാവില്ലേ? ഉത്തരം വ്യെക്തമായി അറിയാവുന്ന ചോദ്യങ്ങള്‍ അദ്ദേഹം തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.
മോനിനിയുംഎന്ന വരിക?
ഇനി വരുമ്പോ ഭാര്യയെയും മക്കളെയും കൂടെ കൊണ്ടുവരണം. അവരെ കണ്ടിട് എത്ര നാളായി?
അമ്മയുടെ വിറ ഉള്ള താളം തെറ്റിയ വാക്കുകള്‍ക്കു മറുപടിയായി അടുത്ത വര്‍ഷാദ്യം വരാമെന്ന് പറഞ്ഞ് വൃദ്ധ സദനത്തിലെ പെയ്മെന്റുകള്‍ തീര്‍ത്തു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മോനിനിയും വര്ന്നതുവരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന ചോദ്യം ആ അമ്മയുടെ മനസ്സില്‍ മൌനമായി മുഴങ്ങി. അങ്ങനെ ഒരു ചോദ്യം തന്നോടും ചോടിച്ചുവോ എന്ന് ഒരു നിമിഷം അദ്ദേഹം സന്ടെഹിച്ചുനിന്നു.
ഫ്ലയ്റ്റ് ന്യൂ യോര്‍ക്ക്  വിമാനതാവത്തില്‍ ലാണ്ടു ചെയ്യുമ്പോള്‍ ഭാര്യം മക്കളും അയാളെ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മ്ലാനമായ മുഗ സ്പന്ദനത്തില്‍ അടിഞ്ഞു കിടന്ന ശോകഭാവം ഭാര്യ ശ്രദ്ധിച്ചു. ചിരിക്കാന്‍ ശ്രമിച്ചു തോള്‍ അല്‍പ്പം ഇളക്കി ഏയ് ഒന്നുമില്ല ഐ യാം ഓകെ എന്ന് ഭാര്യയോട് പറയുമ്പോള്‍ 'മോനിനിയും വരുന്നതുവരെ ഞാന്‍ ജീവിചിരുക്കുമോ' എന്ന അമ്മയുടെ ചോദ്യം വ്യെധയുടെ താളം കൊട്ടി അയാളുടെ മനസിനെ വല്ലാതെ അസ്വസ്ഥം ആക്കികൊണ്ടിരുന്നു.