2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

റയിന്‍


കെ ആര്‍ ടി സി ബസിലാണ് ഞാന്‍ എന്നും ഓഫീസില്‍ പോകുന്നത്. ഒരു മണിക്കൂര്‍ നീണ്ട യാത്രയില്‍ സ്ഥിരം കാണാറുള്ള സഹ യാത്രക്കാരില്‍ ചിലരെ മാത്രമേ എനിക്ക് നന്നായി പരിചയമുള്ളൂ. അവരില്‍ ഒരാളാണ് അവളും. ബസ്സില്‍ വാതിലിനോട്‌ ചേര്‍ന്നാണ് അവള്‍ എന്നും ഇരിക്കുന്നത്.


നെറ്റിയിലെ പച്ചപ്പൊട്ടും ചതുര കളമുള്ള ഇളം പച്ച ചുരിധാരും ഇരു വശത്തേക്കും ഭംഗിയായി പിന്നിയിട്ട തലമുടിയും ഉള്ള അവള്‍ ഒരു പ്ലസ്‌ ടു വിദ്യാര്‍ത്ഥി ആകാം എന്ന് ഞാന്‍ ഊഹിച്ചു.


ബസ്സിനുള്ളില്‍ തിരക്ക്‌ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. നല്ലപോലെ നില്‍ക്കുവാന്‍ പാടുപെടുന്നത് കണ്ടിട്ട് അവള്‍ എന്നോട്‌ ‘ബാഗ്‌ പിടിക്കണോ സര്‍’ എന്ന് ചോദിച്ചു. കറുത്ത ലാപ്ടോപ് ബാഗ്‌ അവളുടെ കൈയില്‍ കൊടുക്കുമ്പോള്‍ താങ്ക്സ് പറയാന്‍ ഞാന്‍ മറന്നില്ല. അല്‍പ്പ സമയത്തിനുള്ളില്‍ സീറ്റ്‌ ഒഴിഞ്ഞപ്പോള്‍ അവളുടെ അരികില്‍ ഞാന്‍ ഇരുന്നു. റെയിന്‍ എന്നാണ് എന്‍റെ പേര്. ഞാനും എന്‍റെ പേര് പറഞ്ഞു പരിജയപ്പെടുതി. വേറെ എന്തെക്കെയോ അവളോട്‌ വെറുതെ ചോദിച്ചറിയണം എന്ന് എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ വെറുമൊരു നിശബ്ദതയില്‍ ഞാന്‍ പെട്ടെന്ന് നിമഗ്നന്‍ ആവുകയാണ് ഉണ്ടായത്‌.


എന്‍റെ നിശബ്ദത തെറിച്ചു വീണത്‌ ബാല്യത്തിന്‍റെ ഓര്‍മ്മകൂട്ടില്‍ ആയിരുന്നു. കൈവിരല്‍ തുമ്പില്‍ നിന്നും കൈവിടാതെ നടന്ന എന്‍റെ കുഞ്ഞു അനുജത്തിയുടെ ഓര്‍മ്മകളില്‍. മനസിന്‍റെ ഇരുട്ടുമൂലയില്‍ അണയാതെ എരിയുന്ന വേദനയുടെ ഒരു കനല്ചീള്. മൂന്നാം വയസില്‍ മരണത്തെ കൂട്ട് പിടിച്ചു എന്നോട് കൂട്ട് വെട്ടി പിണങ്ങി പോയവള്‍. നിറയുന്ന കണ്ണുകളോടും നനയുന്ന ഓര്‍മ്മകളോടും പരിഭവം കാണിച്ചു അടുത്തിരിക്കുന്നു പെണ്‍കുട്ടിയോട് ചിലതൊക്കെ ഞാന്‍ ചോദിച്ചു. ഞാന്‍ ഊഹിച്ചത് പോലെ അവള്‍ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയാണ്. പഠനം, കൂട്ടുകാര്‍, അദ്ധ്യാപകര്‍, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അവള്‍ വാചാലയായത് നിര്‍ത്താന്‍ ഭാവിക്കാതെ പെട്ടെന്ന് പെയ്തു തുടങ്ങിയ ഒരു മഴ പോലെ ആയിരുന്നു.


ഓഫീസില്‍ ഇരിക്കുമ്പോള്‍ അവള്‍ പറഞ്ഞതൊക്കെ വീണ്ടും വീണ്ടും വെറുതെ ഞാന്‍ ഓര്‍ത്തു നോക്കി. റെയ്ന്‍ ഏക മകള്‍ ആണെന്നും, മമ്മിയെ ഒത്തിരി ഇഷ്ട്ടമാനെന്നും അവള്‍ പറഞ്ഞു. അച്ഛനെ കുറിച്ചൊന്നും പറഞ്ഞില്ല. ഞാന്‍ ഒന്നും ചോദിച്ചതും ഇല്ല.
അത്താഴം കഴിക്കുന്നതിനു ഇടയില്‍ ഓഫീസിലെ രസകരമായ അനുഭവങ്ങളും ആകുലതകളും പങ്ങിടുമ്പോള്‍, അവളെ കുറിച്ച് ഞാന്‍ മമ്മിയോടു പറഞ്ഞു. മമ്മി, അവള്‍ക്കു എന്‍റെ കുഞ്ഞു മോളുടെ അതെ മുഖചായയാണ്‌. നിറം മങ്ങി തുടങ്ങിയ കുഞ്ഞനുജത്തിയുടെ ചുമരിലെ ഫോടോയിലേക്ക് മമ്മി അപ്പോള്‍ ഒന്ന് നോക്കി. അതിനിടയില്‍ എപ്പോഴോ മമ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. എന്‍റെയും.


അടുത്ത ദിവസം രാവിലെ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. ബസ്‌ അടുത്ത് വരുന്നതിന്‍റെ ഇരമ്പല്‍ കൂടിക്കൂടി വന്നു. പതിവുപോലെ അവള്‍ ബസ്സില്‍ കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. ഇന്നും അവളോട്‌ എന്തെങ്കിലും പറയണം. എന്‍റെ കുഞ്ഞു അനുജത്തിയുടെ പുനര്‍ ജന്മം ആനവള്‍.


ബസ്സിനുള്ളില്‍ അവളെ ഞാന്‍ തിരഞ്ഞു. സ്ഥിരം ഇരിക്കാറുള്ള സീറ്റിലോ കൂട്ടുകാര്‍ക്കിടയിലോ അവളെ കണ്ടില. അവള്‍ ഇരിക്കാരുള്ളിടത് ഒരു മധ്യ വയസ്കന്‍ ആരെയും ഗൌനിക്കാതെ ഇരുന്നു ന്യൂസ്‌ പേപ്പര്‍ വായിക്കുക ആയിരുന്നു. ഒരു വട്ടം കൂടി ബസ്സിനുള്ളില്‍ ആകമാനം ഞാന്‍ കണ്ണോടിച്ചു. അവള്‍ക്ക്‌ ബസ്‌ മിസ്സ്‌ ആയത് ആയിരിക്കുമോ? അറിയില്ല.


അദ്രിശ്യമായ അന്ധകാരം എന്‍റെ മനസ്സില്‍ വന്നു നിറഞ്ഞു. പുറത്തേക്ക്‌ നോക്കിയപ്പോള്‍ മഴ ശക്തമായിട്ടുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ മധ്യ വയസ്കന്റെ അടുത്ത് ഇരിക്കാന്‍ എനിക്ക് ഇടം കിട്ടി. മഴയുടെയും ബസ്സിന്റെയും വേഗത കൂടിയും കുറഞ്ഞും ഇരുന്നു.
മധ്യ വയസ്കന്‍ വായിക്കുന്ന ന്യൂസ്‌ പെപ്പരിലെക്ക് വെറുതെ ഞാന്‍ നോക്കി. പെട്ടെന്ന് എന്‍റെ കണ്ണുകള്‍ നിച്ചലമായി. പിന്നെ ഹൃദയവും.


മദ്യ ലഹരിയില്‍ അച്ഛന്‍ ഭാര്യയെയും മകളെയും വെട്ടികൊന്നു. തലക്കെട്ടിനു താഴെ അമ്മയുടെയും മകളുടെയും ഫോട്ടോ. എന്‍റെ ഹൃദയത്തിലെ ഇരുളിന് കട്ടികൂടി വന്നു.
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. ആ പെരുമഴയുടെ നനവിലും തണുപ്പിലും ബസ്സില്‍ നിന്നിറങ്ങി അവളുടെ വീട് തേടി ഞാന്‍ നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ